കേരളം

മൂന്നരക്കോടി തിരിമറി നടത്തി; യുഎന്‍എ ഭാരവാഹികള്‍ക്കെതിരെ ഡിജിപിക്ക് പരാതി; രേഖകള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്


 
തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുണെറ്റഡ് നഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍  മൂന്നരകോടി രൂപ തട്ടിയെടുത്തതായി പരാതി. നഴ്‌സുമാരില്‍ നിന്ന് പിരിച്ച മാസവരിസംഖ്യ ഉള്‍പ്പെടെ ഭീമമായ തുക ഭാരവാഹികള്‍ തട്ടിയെടുത്തതായി മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡിജിപിക്ക് പരാതി നല്‍കി. നഴ്‌സിങ് സമരങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന സംഘടനയാണ് യുഎന്‍എ.

സംഘടനയുടെ പ്രധാനഭാരവാഹികള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇത്രയും ഭീമമായ തുക പിന്‍വലിച്ചത് നേതാക്കളുടെ അറിവോടെയാണെന്ന് സിബി പറയുന്നു. എന്നാല്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ സംഘടനയുടെ പ്രധാന ഭാരവാഹികളുടെ പേര് പരാമര്‍ശിക്കുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയുടെ അക്കൗണ്ടിലേക്ക് 59 ലക്ഷം രൂപ തിരിമറി നടത്തിയതായും, സംഘടന തന്നെ 62 ലക്ഷം രൂപ പിന്‍വലിച്ചതായും. മറ്റൊരു ക്രഡിറ്റ് കാര്‍ഡിലേക്ക് 32 ലക്ഷം രൂപ പോയതായും കാണുന്നു. ഇതിന്റെ രേഖകള്‍ സഹിതമാണ് മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് പരാതി നല്‍കിയിരിക്കുന്നത്. സംഘടന അറിയാതെയാണ് ഇത്രയും വലിയ തിരുമറി നടത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

മാസവരിസംഖ്യയായി ഒരു നഴ്‌സില്‍ നിന്നും വാങ്ങുന്നത് 300 രൂപയാണ്. പന്ത്രാണ്ടായിരത്തില്‍ പരം അംഗങ്ങള്‍ സംഘടനയിലുണ്ട്. ഒരു വര്‍ഷം അംഗങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക തന്നെ അക്കൗണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ വലിയ തുക എത്തുമെന്നും സിബി പറയുന്നു. കഴിഞ്ഞ സമരകാലത്ത് വിദേശത്തുനിന്നുള്ള നഴ്‌സുമാര്‍ വലിയ തുക സംഭാവനയായി കൈമാറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി