കേരളം

ശ്രീനിവാസനെ കണ്ടു, കൃഷി വര്‍ത്തമാനത്തിനിടയില്‍ വോട്ട് ചോദിക്കാന്‍ മറന്ന് പി. രാജീവ്

സമകാലിക മലയാളം ഡെസ്ക്

ലോകസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് പി. രാജീവ്. തന്റെ എതിരാളികള്‍ ആരെന്ന് അറിയില്ലെങ്കിലും പ്രചരണം ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. അതിന്റെ ഭാഗമായാണ് പി രാജീവ് നടന്‍ ശ്രീനിവാസനെ സന്ദര്‍ശിച്ചത്. താരത്തെ കണ്ട് സംസാരിച്ചെങ്കിലും വന്ന കാര്യം പറയാതെയാണ് രാജീവ് മടങ്ങിയത്. വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനായാണ് ശ്രീനിവാസന്റെ അടുത്തെത്തിയത്. എന്നാല്‍ ജൈവ കൃഷിയെക്കുറിച്ച് സംസാരിച്ച് നിന്ന് വന്ന കാര്യം മറന്നു പോവുകയായിരുന്നു എന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ രാജീവ് പറഞ്ഞത്. ശ്രീനിവാസനെ സന്ദര്‍ശിച്ചതിന്റെ ചിത്രവും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 

'നടന്‍ ശ്രീനിവാസനെ എപ്പോള്‍ കണ്ടാലും ജൈവ കൃഷിയെ കുറിച്ചായിരിക്കും സംസാരം . ഞങ്ങള്‍ ഒന്നിച്ച് നടീല്‍ ഉത്സവങ്ങളിലും കൊയ്ത്തുത്സവങ്ങളിലും പങ്കെടുക്കാറുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉദയംപേരൂര്‍ പഞ്ചായത്തില്‍ വലിയ മുന്നേറ്റമാണ് കൃഷിയില്‍ ഉണ്ടായത്. കൃഷി വര്‍ത്തമാനത്തിനിടയില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ മറന്നു പോയി.' പി. രാജീവ് കുറിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം