കേരളം

ന്യൂസിലന്‍ഡ് വെടിവയ്പ്പ്; കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ന്യൂസിലന്‍ഡ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയാണ് മരിച്ചത്. കാര്‍ഷിക സര്‍വകലാശാലയില്‍ എം ടെക് വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ന്യൂസിലന്‍ഡിലേക്ക് പോയത്. 

49 പേരാണ് വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ ക്രൈസ്റ്റ്ചര്‍ച്ചിലെ മോസ്‌കില്‍ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ അഞ്ചുപേര്‍ ഇന്ത്യാക്കാരായിരുന്നു.  ഏഴ് ഇന്ത്യന്‍ പൗരന്‍മാരെയും രണ്ട് ഇന്ത്യന്‍ വംശജരെയും കാണാതായതായി ന്യൂസിലന്‍ഡ് ഹൈക്കമ്മീഷണര്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. വെടിവയ്പ്പില്‍ പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇയാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് തീവ്ര വലതുപക്ഷ പാര്‍ട്ടിക്കാരനായ ഓസ്‌ട്രേലിയന്‍ സ്വദേശി ബ്രണ്ടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കറുത്ത വസ്ത്രം ധരിച്ച് പള്ളിയിലേക്ക് കയറിയ അക്രമി തുരുതുരെ നിറയൊഴിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്