കേരളം

പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കില്ല: കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പില്‍ കണ്ണന്താനം മത്സരിക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വം. പത്തനംതിട്ട മണ്ഡലം കിട്ടിയാല്‍ മത്സരിക്കാമെന്നും ഇല്ലെങ്കില്‍ താല്‍പര്യമില്ലെന്നും കണ്ണന്താനം വ്യക്തമാക്കി. പത്തനം തിട്ട സീറ്റില്‍ മത്സരിക്കാന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു.

അതേസമയം പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന് താല്‍പര്യം പ്രകടിപ്പിച്ചതായി ശ്രീധരന്‍ പിള്ളയും താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, ചാലക്കുടി സീറ്റുകളെ ചൊല്ലിയാണ് ബിജെപിയില്‍ ആശയക്കുഴപ്പം രൂക്ഷമായി നിലനില്‍ക്കുന്നത്.

തൃശ്ശൂരോ പത്തനംതിട്ടയോ ലഭിക്കാതെ മത്സരത്തിനില്ല എന്ന്  കെ സുരേന്ദ്രന്‍ പറഞ്ഞതായി അറിയുന്നു. അതുപോലെ പാലക്കാട് സീറ്റില്‍ കെ കൃഷ്ണകുമാറിന്റെ പേര് നിര്‍ദേശിച്ചും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ശോഭാ സുരേന്ദ്രനെയായിരുന്നു ഇവിടെ നേരത്തെ നിര്‍ദേശിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ