കേരളം

പിജെ ജോസഫ് ആദരണീയനായ നേതാവ്: ഒരു തരത്തിലുള്ള നീതിനിഷേധവും ഉണ്ടായിട്ടില്ലെന്ന് ജോസ് കെ മാണി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പിജെ ജോസഫിനോട് ഒരു തരത്തിലുള്ള നീതിനിഷേധവും കാണിച്ചിട്ടില്ലെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസിന്റെ ഏറ്റവും ആദരണീയനായ മുതിര്‍ന്ന നേതാവാണ് പിജെ ജോസഫ്  രാജ്യസഭാ, ലോക്‌സഭാ സീറ്റുകളുടെ കാര്യത്തില്‍  അദ്ദേഹത്തോട് നീതിനിഷേധം കാണിച്ചിട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. പത്രക്കുറിപ്പിലൂടെയാണ് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്.

ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ പല പേരുകളും പാര്‍ട്ടിയ്ക്ക് മുന്നിലെത്തി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം പിജെ ജോസഫ് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ അദ്ദേഹം മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏകാഭിപ്രായം രൂപപ്പെട്ടില്ല. തുടര്‍ന്ന് സ്റ്റിയറിംഗ് കമ്മറ്റി ചേരുകയും അവിടെ വ്യത്യസ്ത പേരുകള്‍ ഉയര്‍ന്നു വരികയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടി ഘടകങ്ങളുമായും നേതാക്കളുമായും ആശയവിനിയമം നടത്തിയതിന് ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്നും ജോസ് കെ മാണി പറഞ്ഞു. 

തനിക്കും ജോസ് കെ മാണിക്കും കേരളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഇരട്ടനീതിയാണെന്ന് ജോസഫ് നേരെത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. പ്രാദേശികവാദം ഉന്നയിച്ച് തന്നെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മനപ്പൂര്‍വ്വം മാറ്റി നിര്‍ത്തിയെന്നും അതില്‍ അമര്‍ഷമുണ്ടെന്നും പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു. ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകാമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പിന്‍മാറുകയാണെന്നും പിജെ ജോസഫ് വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു