കേരളം

വടകരയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍; വയനാട്ടില്‍ കെപി അബ്ദുള്‍ മജീദ്;സ്ഥാനാര്‍ഥിയെ ചൊല്ലി ഗ്രൂപ്പ് തര്‍ക്കം; മാറിമറഞ്ഞ് പട്ടിക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷം. ഇടുക്കി, വയനാട് മണ്ഡലങ്ങള്‍ സംബന്ധിച്ചാണ് തര്‍ക്കം തുടരുന്നത്. മുതിര്‍ന്ന സ്ഥാനാര്‍ഥികള്‍ മത്സരിക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഉമ്മന്‍ചാണ്ടിയും കെസി വേണുഗോപാലും സ്ഥാനാര്‍ഥിയാകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

വയനാട്ടില്‍ ടി സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ ഐ ഗ്രൂപ്പ് കെപി അബ്ദുള്‍ മജീദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവസ്യവുമായി രംഗത്തെത്തി. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് വേണ്ടിയാണ് എ ഗ്രൂപ്പ് രംഗത്തെത്തിയിരുക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും ജോസഫ് വാഴയ്ക്കനെ പരിഗണിക്കണമെന്ന് ഐ ഗ്രൂപ്പും ആവശ്യപ്പെടുന്നു. സിറ്റിംഗ് സീറ്റ് വിട്ടുനല്‍കാനാകില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.

വടകരയില്‍ രാജ് മോഹന്‍ ഉണ്ണിത്താന്റെ പേരാണ് അവസാനമായി പരിഗണിക്കുന്നത്. മധ്യകേരളത്തിലെ മൂന്ന്് സീറ്റുകളില്‍ ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം അനിവാര്യമാണെന്ന് നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചു. എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ചൊല്ലിയും അനശ്ചിതത്വം തുടരുകയാണ്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ എറണാകുളത്ത് ഹൈബിയുടെ പേരാണ് അന്തിമപട്ടികയില്‍ ഉള്ളത്.

സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമാകാത്ത മണ്ഡലങ്ങള്‍ ആലപ്പുഴ, വടകര, വയനാട്, ഇടുക്കി, കാസര്‍കോ്ട് മണ്ഡലങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍