കേരളം

എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ അഞ്ചു മുതൽ; മാർക്കിടാൻ പെൻസിൽ മതിയെന്ന് നിർദ്ദേശം, ക്യാമ്പുകളിൽ മൊബൈൽ ഫോണിന് വിലക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയത്തിന് അടുത്ത മാസം തുടക്കമാവും. ഏപ്രിൽ അഞ്ചിന് ആരംഭിച്ച് മെയ് രണ്ടാം തിയതി അവസാനിക്കുന്ന തരത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ക്യാമ്പുകളിൽ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്നവർ പെൻസിൽ ഉപയോ​ഗിച്ച് മാത്രം മാർക്കിട്ടാൽ മതിയെന്ന നിർദ്ദേശവും ഇത്തവണയുണ്ട്. ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണിത്.

രാവിലെ 9.30 ന് ആരംഭിക്കുന്ന ക്യാമ്പ് വൈകുന്നേരം 4.30 വരെയാണ് നീളുക. 1.30 വരെയുള്ള സമയം മൂല്യ നിർണയത്തിനായും പിന്നീടുള്ള അരമണിക്കൂർ മാർക്കുകൾ കൂട്ടുന്നതിനായും വിനിയോ​ഗിക്കണമെന്നും അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂല്യനിർണയത്തിനായി മുഴുവൻ സമയവും വിനിയോ​ഗിക്കണമെന്നും തട്ടിക്കൂട്ടി മാർക്കിട്ട് നേരത്തേ ഇറങ്ങിയാൽ നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അസിസ്റ്റന്റ് എക്സാമിനർ മൂല്യനിർണയം നടത്തിയതിൽ നിന്ന് 20 ശതമാനം ഉത്തരക്കടലാസുകൾ അഡീഷണൽ ചീഫ് എക്സാമിനർമാർ വീണ്ടും മൂല്യനിർണയം നടത്തും. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകളുടെ 36 ഉത്തരക്കടലാസുകളും രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകളുടെ 24 ഉത്തരക്കടലാസുകളുമാണ് ഒരു ദിവസം മൂല്യനിർണയം നടത്താനായി അധ്യാപകർക്ക് നൽകുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?