കേരളം

'കൊലയാളി ജയിക്കരുത്'; വടകരയില്‍ ആര്‍എംപി യുഡിഎഫിനൊപ്പം, ജയരാജന്റെ തോല്‍വി ലക്ഷ്യമെന്ന് രമ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. യുഡിഎഫിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടിനോട് യോജിപ്പില്ല, ജയരാജനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് കെകെ രമ പറഞ്ഞു. വടകരയില്‍ കൊലയാളി ജയിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

നേരത്തെ വടകര ഉള്‍പ്പെടെ നാല് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ആര്‍എംപി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വടകരയില്‍ ആര്‍എംപിയെ പിന്തുണയ്ക്കാമെന്ന് കെപിസിസി നനിലപാടെടുത്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എതിര്‍ത്തു. സിറ്റിങ് എംപിയും കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ മത്സരിക്കണം എന്നാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. 

നിലവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിദ്യാ ബാലകൃഷ്ണന്റെയും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖിന്റെയും പേരുകളാണ് സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു