കേരളം

കെവി തോമസ് ഇന്ന് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കെവി തോമസ് ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള തെരഞ്ഞടുപ്പ് സമിതി യോഗത്തിന് ശേഷം കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിക്കാമെന്ന് സോണിയാ ഗാന്ധിയുടെ ഓഫിസ് കെ വി തോമസിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ദിവസം കെ വി തോമസ്  അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധമുയര്‍ത്തിയ കെ വി തോമസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.

അഹമ്മദ് പട്ടേലുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ തന്നെ  തുടരാന്‍  കെ വി തോമസിനോട് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. എറണാകുളം മണ്ഡലത്തിലെ സ്ഥാനാത്ഥിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന് പകരമായി  പാര്‍ട്ടി പദവികള്‍ നല്‍കി കെ വി തോമസിനെ അനുനയിപ്പിക്കാനാണ് ഹൈക്കമാന്റ് തീരുമാനമെന്നും സൂചനകളുണ്ട്.

എറണാകുളം സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരെ കെ വി തോമസ് പരസ്യമായി രംഗത്തുവന്നിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതില്‍ കടുത്ത ദുഖമുണ്ടെന്നും എന്ത് തെറ്റ് ചെയ്തതുകൊണ്ടാണ് തന്നെ മാറ്റി നിര്‍ത്തിയതെന്ന് മനസിലാകുന്നില്ലെന്നും കെ വി തോമസ് തുറന്നടിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍