കേരളം

പാലൂട്ടുന്നതിനിടെ അമ്മ മരിച്ചു: താപാഘാതത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

ഷൊര്‍ണൂര്‍: കുഞ്ഞിനെ പാലൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചത് താപാഘാതത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക നിഗമനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. പ്രദേശത്ത് സംഭവിച്ച കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിച്ചതിന് ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക.

ഒന്നര വയുള്ള കുഞ്ഞിന് പാലൂട്ടുന്നതിനിടെയാണ് ഒറ്റപ്പാലം ചോറോട്ടൂര്‍ പ്ലാപ്പടത്തില്‍ തൊടി സന്തോഷിന്റെ ഭാര്യ കൃപ (25) ഇന്നലെ മരിച്ചത്. മകള്‍ ഒന്നര വയസുള്ള കൃതികയ്ക്ക് ഉച്ചയ്ക്ക് 12 മണിയോടെ വീടിന്റെ തുറന്ന മേല്‍നിലയില്‍ നിന്നു പാലൂട്ടുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. 

കൃപ കുഴഞ്ഞു വീണപ്പോള്‍ കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞത് ശ്രദ്ധയില്‍പ്പെട്ട് ബന്ധുക്കള്‍ വന്ന് നോക്കിയപ്പോള്‍ ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃപയുടെ ജീവന്‍ രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്