കേരളം

വരിക്കോലി പള്ളിക്ക് മുന്നില്‍ മൃതദേഹവുമായി യാക്കോബായ സഭാംഗങ്ങള്‍ ; കയറാന്‍ അനുവദിക്കില്ലെന്ന് ആര്‍ഡിഒ, പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരിക്കോലി പള്ളിക്ക് മുന്നില്‍ യാക്കോബായ സഭാംഗങ്ങളുടെ പ്രതിഷേധം. യാക്കോബായ സഭാംഗത്തിന്റെ മൃതദേഹം അന്ത്യാഭിലാഷമെന്ന നിലയില്‍ പള്ളിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ആര്‍ഡിഒ തള്ളിയതോടെയാണ് പ്രതിഷേധം. സഭാംഗങ്ങള്‍ മൃതദേഹവുമായി പള്ളിയില്‍ കയറുന്നത് പൊലീസ് തടഞ്ഞു. മൃതദേഹത്തോടൊപ്പം യാക്കോബായ സഭയിലെ വൈദികരും എത്തിയിരുന്നു.
 
കോടതിവിധി അനുസരിച്ച് സെമിത്തേരിയില്‍ ഇരു വിഭാഗക്കാര്‍ക്കും ശവസംസ്‌കാരം നടത്താം. എന്നാല്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ യാക്കോബായ വിഭാഗത്തിന് അനുവാദമില്ല.  ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കാണ് ഇതിനുള്ള അധികാരം കോടതി നല്‍കിയിരിക്കുന്നത്. ക്രമസമാധാന വിഷയങ്ങള്‍ ഉണ്ടായാല്‍ പൊലീസിന് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നും മാര്‍ച്ച് 13 ന് ഹൈക്കോടതി വിധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി