കേരളം

ഉമ്മന്‍ചാണ്ടി സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല; സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം കൂട്ടായെന്നും ടി സിദ്ദിഖ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: വയനാട് മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം കൂട്ടായെടുത്തതെന്ന് ടി സിദ്ദിഖ്. തന്നെ മത്സരിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും  അദ്ദേഹം പറഞ്ഞു.  പ്രതിപക്ഷ നേതാവും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും ഒപ്പിട്ടിട്ടാണ് തന്റെ പേരടങ്ങിയ പട്ടിക ഹൈക്കമാന്റിന് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.

എംഐ ഷാനവാസിന്റെ വീട്ടിലെത്തി കുടുംബാങ്ങളുടെ അനുഗ്രഹം തേടിയ ശേഷമായിരുന്ന സിദ്ദിഖിന്റെ പ്രതികരണം. കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ ജയരാജനെതിരായ മത്സരം ശക്തമാകും. അഭൂത പൂര്‍വ്വമായ ട്രെന്‍ഡ് പാര്‍ട്ടിക്ക് അനുകൂലമായി സെറ്റ് ചെയ്യുന്ന രാഷട്രീയ തീരുമാനമാണ് ജയരാജനെതിരെ മുരളീധരനെ മത്സരിപ്പിക്കാനുള്ള തീരുമാനമെന്നും സിദ്ദിഖ് പറഞ്ഞു. 

സ്ഥാനാര്‍ത്ഥി പട്ടിക ഇത്ര വൈകണമായിരുന്നോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വൈകിയത് കൊണ്ട് മികച്ച സ്ഥാനാര്‍ത്ഥിയെ ലഭിച്ചല്ലോ എന്നായിരുന്നു സിദ്ദിഖിന്റെ മറുപടി. വികസനത്തിന്റെ മാര്‍ഗരേഖയോടെയായിരിക്കും വയനാട്ടിലെ തന്റെ പ്രചരണമെന്നും ടി സിദ്ദിഖ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി