കേരളം

പാച്ചേനിയെ എ ഗ്രൂപ്പില്‍ നിന്ന് സു: യിലേക്ക് മാറ്റിയ സുധീരന്‍ ഗ്രൂപ്പ് മുതലാളിമാരെ വിമര്‍ശിക്കണ്ടെന്ന് അബ്ദുള്ളക്കുട്ടി; അനവസരത്തിലുള്ള പോസ്‌റ്റെന്ന് ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

ജനങ്ങളുടെ മനസ് മടുപ്പിക്കുന്ന വിധത്തിലാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് അതിപ്രസരം എന്ന മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ പ്രതികരണത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി. ഒറ്റ രാത്രികൊണ്ട് സതീഷന്‍ പാച്ചേനിയെ എ ഗ്രൂപ്പില്‍ നിന്നും സു: ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരന്‍ ഗ്രൂപ്പ് മുയലാളിമാരെ വിമര്‍ശിക്കേണ്ട എന്നാണ് അബ്ദുള്ളക്കുപ്പി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. 

അബ്ദുള്ളക്കുട്ടിയുടെ പരസ്യ പ്രതികരണത്തിന് മുന്നറിയിപ്പുമാണ് വി.ടി.ബല്‍റാം എംഎല്‍എ എത്തുകയും ചെയ്തു. അനവസരത്തിലുള്ള പോസ്റ്റാണ്, പിന്‍വലിക്കുന്നതാണ് ഉചിതം എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വിവാദ പോസ്റ്റിനടിയില്‍ വന്ന് വി.ടി.ബല്‍റാം കുറിച്ചത്. 

സ്ഥാനാര്‍ഥി നിര്‍ണയം  വൈകുന്ന സാഹചര്യത്തിലായിരുന്നു അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വി.എം.സുധീരന്‍ രംഗത്തെത്തിയത്. വയനാട് സീറ്റ് സംബന്ധിച്ച് അന്തിമ ചര്‍ച്ചകളിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെയായിരുന്നു എ, ഐ ഗ്രൂപ്പുകളുടെ നില്‍പ്പ്. വയനാട്ടില്‍ ടി.സിദ്ധിഖിനെ മത്സരിപ്പിക്കണം എന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടി ഉറച്ചു നിന്നു. ഇതോടെ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത