കേരളം

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ല; എല്‍ഡിഎഫിന് പിന്തുണ നല്‍കുമെന്ന് സികെ ജാനു

സമകാലിക മലയാളം ഡെസ്ക്

വയനാട്: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ജനാധിപത്യരാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ലെന്ന് സികെ ജാനു. എല്‍ഡിഎഫിന് നിരുപാധിക പിന്തുണ നല്‍കുമെന്ന് സികെ ജാനു പറഞ്ഞു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജാനു പറഞ്ഞു

എന്‍ഡിഎ വിട്ടശേഷം സികെ ജാനുവിന്റെ പാര്‍ട്ടി എല്‍ഡിഎഫില്‍ എത്തുമെന്നും വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ജാനു 30000ത്തോളം വോട്ടുകള്‍ നേടിയിരുന്നു. സികെ ജാനുവിന്റെ പിന്തുണ വയനാട്ടില്‍ ഇടതുസ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് കളമൊരുങ്ങുമെന്നാണ് ഇടതുപക്ഷം കണക്കുകൂട്ടുന്നത്.

വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ജനാധിപത്യരാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടത്. ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയായിട്ടും ആ പരിഗണന തനിക്ക് എന്‍ഡിഎയില്‍ നിന്നും ലഭിച്ചിച്ചില്ലെന്ന് ജാനു കുറ്റപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍