കേരളം

ശ്രീധരന്‍ പിള്ളയെ നിര്‍ത്തിയാല്‍ തോല്‍വി ഉറപ്പ്; സുരേന്ദ്രനായി അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണം എന്ന ആവശ്യവുമായി ബിജെപി പ്രവര്‍ത്തകര്‍ അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍. ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കിയാല്‍ തോല്‍വി ഉറപ്പാണ് എന്നിങ്ങനെയുള്ള കമന്റുകളാണ് അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ നിറയുന്നത്. 

പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള ബിജെപിയിലെ തര്‍ക്കം മുറുകുന്നതിന് ഇടയിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധവുമായി എത്തുന്ന
ത്. ശബരിമല വിഷയത്തിലൂടെ പത്തനംതിട്ട ബിജെപിക്ക് അനുകൂലമാണ് എന്ന വിലയിരുത്തലിലാണ് പത്തനംതിട്ടയ്ക്കായി ബിജെപിക്കുള്ളില്‍ തര്‍ക്കം മുറുകുന്നത്. സുരേന്ദ്രനായി വാദിക്കുന്ന ബിജെപി പ്രവര്‍ത്തകരെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളും അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 

എന്നാല്‍, പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ സ്ഥാനാര്‍ഥിയാവണം എന്ന നിലപാടില്‍ നിന്നും ശ്രീധരന്‍പിള്ള സ്വമേധയാ പിന്മാറണം എന്നാണ് കെ.സുരേന്ദ്രനെ പിന്തുണയ്ക്കുന്നവരുടെ ആവശ്യം. അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റിനടിയിലും ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കണം എന്നാവശ്യപ്പെട്ടുള്ള കമന്റുകള്‍ കൊണ്ട് നിറയ്ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി