കേരളം

കണ്ണന്താനം കടത്തിവെട്ടി, വടക്കന്‍ കുറെക്കൂടി തെക്കോട്ട് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക വീണ്ടും മാറിമറിയുന്നു. പത്തനംതിട്ട സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ നീണ്ടുപോവുന്ന പട്ടികയില്‍ മറ്റു മണ്ഡലങ്ങളുടെ കാര്യത്തിലും മാറ്റങ്ങളുണ്ടാവും.

അടുത്തിടെ കോണ്‍ഗ്രസില്‍നിന്നു ബിജെപിയില്‍ എത്തിയ ടോം വടക്കനെ പരിഗണിച്ചിരുന്ന എറണാകുളം സീറ്റ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉറപ്പിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പത്തനംതിട്ടയ്ക്കായാണ് കണ്ണന്താനം ശ്രമിച്ചിരുന്നതെങ്കിലും ഇവിടെ കെ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും പത്തനംതിട്ടയ്ക്കായി രംഗത്തുണ്ട്. രണ്ടു പേരെയും മാറ്റിനിര്‍ത്തി  കേന്ദ്ര നേതൃത്വത്തില്‍നിന്ന് ഒരാളെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കുന്ന കാര്യവും പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

കോണ്‍ഗ്രസില്‍നിന്നു കഴിഞ്ഞയാഴ്ച ബിജെപിയില്‍ എത്തിയ ടോം വടക്കന്‍ തൃശൂര്‍ സീറ്റാണ് ആഗ്രഹിച്ചിരുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായുള്ള ധാരണപ്രകാരം സീറ്റ് ബിഡിജെഎസിന് നല്‍കുകയായിരുന്നു. തുടര്‍ന്ന് ബിഡിജെഎസിന് നിശ്ചയിച്ചിരുന്ന എറണാകുളം സീറ്റിലാണ് വടക്കനെ പരിഗണിച്ചത്. അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിക്കണമെന്ന നിലപാടെടുത്ത കേന്ദ്ര നേതൃത്വം കൊല്ലമാണ് അദ്ദേഹത്തിനായി  നീക്കിവച്ചത്. എന്നാല്‍ കൊല്ലത്തേക്കില്ലെന്ന് അല്‍ഫോണ്‍സ് കടുപ്പിച്ചു പറഞ്ഞതോടെ വടക്കന്റെ സീറ്റ് വീണ്ടും മാറുകയായിരുന്നു.

നിലവില്‍ വടക്കനെ കൊല്ലത്തും കണ്ണന്താനത്തെ എറണാകുളത്തും മത്സരിപ്പിക്കാനാണ് ധാരണയെന്നാണ് സൂചനകള്‍. അല്‍ഫോണ്‍സ് വേണ്ടെന്നുവച്ച കൊല്ലം വടക്കനു സ്വീകാര്യമാണോയെന്നു വ്യക്തമല്ല. ഇന്നു തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും