കേരളം

പ്രതാപന്‍ ജയിച്ച് കാണണമെന്നാണ് ആഗ്രഹമെന്ന് മമ്മൂട്ടി; ജ്യേഷ്ഠ സഹോദരനെ പോലെയെന്ന് പ്രതാപന്‍ 

സമകാലിക മലയാളം ഡെസ്ക്

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. പ്രചാരണത്തിന് എല്ലാ വഴികളും തേടുകയാണ് പാര്‍ട്ടികള്‍. ഇതിന്റെ ഭാഗമായി സിനിമാ താരങ്ങള്‍ക്ക് പിന്നാലെ പോകുന്നതും പതിവാണ്.  തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍ പിന്തുണ തേടി കൊച്ചിയില്‍ മമ്മൂട്ടിയുടെ വസതിയിലെത്തി. ഡിജിറ്റല്‍ ക്യാപെയിന്റെ ഭാഗമായി പ്രതാപന്റെ ഫെയ്‌സ്ബുക്ക് പേജ് മമ്മൂട്ടി പ്രകാശനം ചെയ്തു.

പ്രതാപന്‍ ജയിച്ച് കാണണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ മമ്മൂട്ടി, പക്ഷെ രാഷ്ട്രീയ ചായ്‌വിന് ഇടംനല്‍കിയില്ല. മുന്‍പ് മമ്മൂട്ടിയുടെ ഫാന്‍സ് അസോസിയേഷനില്‍ ഉണ്ടായിരുന്ന പ്രതാപന് താരവുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ട്. ജ്യേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് മമ്മൂട്ടിയുടെ പിന്തുണതേടി എത്തിയതെന്ന് പ്രതാപന്‍ പറഞ്ഞു.അരമണിക്കൂറോളം മമ്മൂട്ടിയുടെ വീട്ടില്‍ ചെലവഴിച്ച ശേഷമാണ് പ്രതാപന്‍ മടങ്ങിയത്. 

കൊച്ചിയിലെ മമ്മൂട്ടിയുടെ ഈ വസതിയിലേയ്ക്ക് ഇപ്പോള്‍ സ്ഥാനാര്‍ഥികളുടെ ഒഴുക്കാണ്. അതിന് ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ വ്യത്യസമില്ല. പിന്തുണ തേടി മാത്രമല്ല, പ്രചാരണത്തിന്റെ കൊഴുപ്പുകൂട്ടാനും എല്ലാവര്‍ക്കും മമ്മൂട്ടിയെ വേണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍