കേരളം

മത്സരിച്ച ഒന്‍പതില്‍ അഞ്ചെണ്ണത്തിലും തോറ്റു; മന്ത്രിയായും തോറ്റു; വടകരയില്‍ എത്തിയത് തോല്‍വിയില്‍ റെക്കോര്‍ഡ് ഇടാനെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വടകരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതില്‍ ആശങ്കയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുരളീധരന്‍ ഒന്‍പത് തെരഞ്ഞടുപ്പുകളില്‍ മത്സരിച്ചിട്ട് വിജയിച്ചത് നാലെണ്ണത്തില്‍ മാത്രമാണ്. അ്ഞ്ച് തെരഞ്ഞടുപ്പില്‍ തോറ്റ സ്ഥാനാര്‍ത്ഥിയാണ്  കോടിയേരി പറഞ്ഞു. 

മുരളീധരന്‍ മന്ത്രിയായി മത്സരിച്ചപ്പോഴും തോറ്റു. മന്ത്രിയായി തെരഞ്ഞടുപ്പിനെ നേരിട്ട് തോറ്റ ഏകയാള്‍ മുരളീധരനാണ്. കോഴിക്കോട തോറ്റു, വയനാട് തോറ്റു, തൃശൂരിലും തോറ്റു, തോല്‍വിയില്‍ റെക്കോര്‍ഡ് ഇടാനാണ് മുരളി വടകരയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരിയില്‍ എസി മൊയ്തീനോട് തോറ്റയാളാണ്. വടകരയില്‍ മത്സരിക്കാന്‍ ഒരാള് വേണമല്ലോ. ഇത്രയും ദിവസമായി അതിന് ആളെ കിട്ടിയിരുന്നില്ല. ഇപ്പോള്‍ ഒരാളായി എന്ന് മാത്രമാണ് മുരളി സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ ഞങ്ങള്‍ക്ക് തോന്നിയതെന്ന് കോടിയേരി പറഞ്ഞു.

സംസ്ഥാനത്ത് കോണ്‍ഗ്രസുമായി ആര്‍എസ്എസ് ധാരണയിലെത്തിയെന്നും കോടിയേരി പറഞ്ഞു. അഞ്ചിടങ്ങളില്‍ എന്‍ഡിഎ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി യുഡിഎഫിനെ സഹായിക്കുമ്പോള്‍ തിരുവനന്തപുരത്ത് കുമ്മനത്തെ സഹായിക്കാനാണ് പരിപാടി. ഇതിന്റെ ഭാഗമായാണ് മുരളിയെ തിരുവനന്തപുരത്ത് നിന്ന് വടകരയിലേക്ക് മാറ്റിയതെന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ