കേരളം

അങ്കക്കലി ഇവിടെ മാത്രം ; മാഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി വിയര്‍പ്പൊഴുക്കി സിപിഎമ്മും സിപിഐയും

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍, പ്രത്യേകിച്ചും മലബാറില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് നടത്തുന്നത്. കരുത്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ അണിനിരത്തി തീപ്പൊരി ചിതറുന്ന പോരിലാണ് കണ്ണൂര്‍, വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ ഇരു മുന്നണികളും. ഈ പോരിന്റെ ആവേശം കണ്ട് തൊട്ടടുത്തുള്ള മാഹിയിലേക്ക് ചെന്നാല്‍ ഏതൊരാളും അമ്പരന്നുപോകും. 

കേരളത്തില്‍ ബദ്ധവൈരികളെപ്പോലെ പരസ്പരം പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ഇവിടെ തോളോടുതോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തനം. പുതുച്ചേരി ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ മാഹിയില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ വിയര്‍പ്പൊഴുക്കുകയാണ് സിപിഎമ്മും സിപിഐയും. പൊതുതെരഞ്ഞെടുപ്പിന്‍രെ രണ്ടാംഘട്ടമായ ഏപ്രില്‍ 18 നാണ് ഇവിടെ വോട്ടെടടുപ്പ്. 

പുതുച്ചേരി സ്പീക്കറും രണ്ട് തവണ മുഖ്യമന്ത്രിയുമായ വി വൈദ്യലിംഗമാകും ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന. പുതുച്ചേരിയില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ പങ്കാളികളാണ് സിപിഎമ്മും സിപിഐയും. ബിജെപി, എഐഎഡിഎംകെ, പട്ടാളിമക്കള്‍ കക്ഷി(പിഎംകെ) എന്നീ പാര്‍ട്ടികളുടെ സഖ്യമാണ് ഇവിടെ കോണ്‍ഗ്രസിന്റെ എതിരാളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍