കേരളം

എറണാകുളം രണ്ടാമത്ത വീട്; വിജയിക്കുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വത്തില്‍ സന്തോഷമെന്ന് ബിജെപി എറണാകുളം സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. എറണാകുളം തന്റെ രണ്ടാമത്തെ വീടാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ആദ്യം മല്‍സരിക്കുന്നില്ല എന്നാണ് നേതൃത്വത്തെ അറിയിച്ചത്. നേതൃത്വം മത്സരിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ പത്തനംതിട്ട നന്നാവുമെന്നാണ് പ്രതികരിച്ചതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. 

എറണാകുളത്ത് വിജയ പ്രതീക്ഷയുണ്ട്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കാസര്‍കോട് രവീശ തന്ത്രി, കണ്ണൂര്‍ സികെ പത്മനാഭന്‍, വടകര വികെ സജീവന്‍, കോഴിക്കോട് പ്രകാശ് ബാബു, മലപ്പുറം വി ഉണ്ണികൃഷ്ണന്‍, പൊന്നാനി വിടി രമ, പാലക്കാട് സി കൃഷ്ണകുമാര്‍, ചാലക്കുടി എഎന്‍ രാധാകൃഷ്ണന്‍,  ആലപ്പുഴ കെഎസ് രാധാകൃഷ്ണന്‍, ആറ്റിങ്ങല്‍ ശോഭാ സുരേന്ദ്രന്‍, കൊല്ലം കെസി സാബു, തിരുവനന്തപുരം കുമ്മനം രാജശേഖരന്‍ എന്നിവരാണ് കേരളത്തിലെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍. അതേസമയം പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം