കേരളം

ന്യൂസിലന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍സി അലിബാവയുടെ മൃതദേഹം തിങ്കളാഴ്ച എത്തും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ന്യൂസിലന്‍ഡില്‍ മുസ്ലീം പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി അലിബാവയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ഇന്ത്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച് ബന്ധുക്കള്‍ക്ക് വിവരം നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ന്യൂസിലന്‍ഡ് പൊലീസ്, അന്‍സിയുടെ മൃതദേഹം ഇന്ത്യന്‍ എംബസിക്ക് കൈമാറി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തുന്ന മൃതദേഹം അന്നു തന്നെ കബറടക്കും. 

ന്യൂസിലാന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലെ അല്‍ നൂര്‍ മസ്ജിദില്‍ വെള്ളിയാഴ്ച്ചയിലെ ജുമാ നിസ്‌കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിലാണ് അന്‍സി ഉള്‍പ്പെടെ അമ്പത് പേര്‍ കൊല്ലപ്പെട്ടത്. ഒരു വര്‍ഷം മുന്‍പാണ് അന്‍സിയ ഭര്‍ത്താവ് അബ്ദുള്‍ നാസറിനൊപ്പം ന്യൂസിലന്‍ഡിലേക്ക് പോയത്. ന്യൂസിലന്‍ഡ് അഗ്രികള്‍ച്ചര്‍ യൂനിവേഴിസിറ്റി എംടെക് വിദ്യാര്‍ത്ഥിനിയായിരുന്നു അന്‍സി. വെള്ളിയാഴ്ച ഭര്‍ത്താവിനൊപ്പമാണ് പള്ളിയിലേക്ക് പോയത്. ആക്രമണത്തില്‍ നിന്ന് ഭര്‍ത്താവ് രക്ഷപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി