കേരളം

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് : പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് , അന്വേഷണം രാജസ്ഥാനിലേക്കും

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ നിന്ന് പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഓച്ചിറ സ്വദേശിയായ റോഷനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാളെയും പെണ്‍കുട്ടിയെയും കുറിച്ചുള്ള വിവരം ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.

പ്രതിക്കായി പൊലീസ് ബംഗലൂരുവില്‍ വ്യാപക തിരച്ചിലാണ് നടത്തുന്നത്. കര്‍ണാടക പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. പ്രതിയായ റോഷന്‍ ഫോണില്‍ ബന്ധപ്പെട്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗലൂരുവിലുള്ള ഒരു ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കൂടാതെ പ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്താനുള്ള അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. 

പെണ്‍കുട്ടിയെയും പ്രതിയെയും കണ്ടെത്തുന്നതിലുള്ള പൊലീസിന്റെ വീഴ്ചയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പൊലീസ് നിഷ്‌ക്രിയമാണ്. അന്വേഷണത്തില്‍ ഭരണതലത്തിലുള്ള ഇടപെടലുകളുണ്ട്. പെണ്‍കുട്ടികള്‍ പുരുഷ വേഷത്തില്‍ നടക്കേണ്ട ഗതികേടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതിനിടെ പൊലീസിന്റെ വീഴ്ച ഉയര്‍ത്തിക്കാട്ടി കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ 24 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. പെണ്‍കുട്ടിയുടെ വീടിന് മുന്നിലാണ് സമരം. കഴിഞ്ഞദിവസം ഓച്ചിറ പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം