കേരളം

ഓൺലൈൻ ​ഗെയിമിങിന് അടിമപ്പെട്ടു; പരീക്ഷയെഴുതാൻ അനുമതി തേടി വിദ്യാർത്ഥി; മാതാപിതാക്കളുടെ ശ്രദ്ധക്കുറവെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാതാപിതാക്കളുടെ ശ്രദ്ധക്കുറവാണ് കുട്ടികൾ ഓൺലൈൻ ഗെയിമിങിന് അടിമപ്പെടാനുള്ള ഒരു കാരണമെന്ന് ഹൈക്കോടതി. പത്താം ക്ലാസിൽ ഉയർന്ന മാർക്കുണ്ടായിരുന്ന തൃശൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് ഓൺലൈൻ ഗെയിമിങ് കമ്പം മൂലം 12ാം ക്ലാസ് പരീക്ഷയ്ക്കിരിക്കാനുള്ള ഹാജർ പോലും ഇല്ലാതെ വന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കോടതി നിരീക്ഷണം.

മതിയായ ഹാജർ ഇല്ലാത്തതിന്റെ പേരിൽ പരീക്ഷയെഴുതിക്കില്ലെന്ന് സിബിഎസ്ഇ നിലപാടെടുത്ത സാഹചര്യത്തിൽ അനുമതി തേടി വിദ്യാർത്ഥി കോടതിയെ സമീപിക്കുകയായിരുന്നു. പരീക്ഷയ്ക്കിരുത്തിയില്ലെങ്കിൽ കുട്ടിക്കു മാനസിക ബുദ്ധുമുട്ടാകുമെന്നു ഹർജി ഭാഗം വാദിച്ചു.

വിദ്യാർത്ഥി ഓൺലൈൻ ഗെയിമിൽ സന്തോഷവും ആശ്വാസവും കണ്ടെത്തിയതാണ് അതിന് അടിമപ്പെടാൻ കാരണമെന്നു കോടതി പറഞ്ഞു. വിദ്യാർത്ഥിയെ അതിൽ നിന്നു രക്ഷിക്കാൻ കഠിന പ്രയത്നം വേണ്ടിവന്നു. മാതാപിതാക്കൾ അവരുടെ ഭാഗത്തുള്ള തെറ്റ് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടാകാം. നിലവിൽ കുട്ടിക്കു ശാരീരിക, മാനസിക പ്രശ്നങ്ങളില്ലെന്ന സൈക്യാട്രിസ്റ്റിന്റെ റിപ്പോർട്ടും കോടതി പരിഗണിച്ചു.

മുൻകാലങ്ങളിൽ കുട്ടിക്കു മികച്ച മാർക്കുണ്ടായതു പരിഗണിച്ച്, പരീക്ഷയെഴുതാൻ കോടതി അനുമതി നൽകി. ചട്ടങ്ങളെക്കാൾ കുട്ടിയുടെ താത്പര്യം പ്രധാനമാണെന്നും ഇത്തരം കുട്ടികളുടെ ജീവിതം സംരക്ഷിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍