കേരളം

ചൂട് കനക്കുന്നു: അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ നിര്‍ദേശം; പുതിയ സമയക്രമം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന പശ്ചാതലത്തില്‍ അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ വനിതാ ശിശു വികസന ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ചൂട് കനക്കുന്ന മേഖലകളിലുള്ള അങ്കണവാടികളുടെ പ്രവര്‍ത്തന സമം മാറ്റാനാണ് നിര്‍ദേശം. 

രാവിലെ ഏഴു മണിമുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയോ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയോ ആക്കാനാണ് നിര്‍ദേശം. അതത് തദ്ദേശ ശ്വയംഭരണ സ്ഥാപനങ്ങള്‍ സമയക്രമം മാറ്റാനുള്ള അങ്കണവാടികള്‍ തീരുമാനിക്കണം. മറ്റ് അങ്കണവാടികള്‍ സ്ഥിരം സമയത്തില്‍ പ്രവര്‍ത്തിക്കും. 

ചൂട് കനത്തതോടെ ചില അങ്കണവാടികള്‍ അടച്ചിടേണ്ട അവസ്ഥ വന്നിരുന്നു. അങ്കണവാടികള്‍ അടച്ചിട്ടാല്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന പോഷകാഹാരങ്ങള്‍ ലഭിക്കാതെ വരും എന്ന് ചൂണ്ടിക്കാട്ടിയാണ് സമയം മാറ്റാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ