കേരളം

ചെർപ്പുളശ്ശേരി പീഡനം; യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും; യുവാവിനെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

ഒറ്റപ്പാലം: പാലക്കാട് ചെർപ്പുളശ്ശേരി പീഡനക്കേസിൽ യുവതിയുടെ പരാതിയിൽ ഇന്ന് രഹസ്യ മൊഴി രേഖപ്പെടുത്തും. സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ ആരോപണ വിധേയനായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. രഹസ്യമൊഴിയെടുക്കുന്നതോടെ പരാതിക്ക് വ്യക്തത വരുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികൾ തീരുമാനിക്കാമെന്നുമാണ് പൊലീസ് പറയുന്നത്. 

പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനാണ് പൊലീസ് 164 എടുക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചത്. അനുമതി കിട്ടിയാൽ ഉടൻ മൊഴിയെടുക്കും.പ്രസവത്തെ തുടർന്ന് യുവതി ആശുപത്രിയിൽ കഴിയുന്നത് കൂടി പരി​ഗണിച്ച ശേഷം മാത്രമേ കോടതി അനുമതി നൽകുകയുള്ളൂ.

പരാതിയിൽ യുവതി ഉറച്ച് നിന്നാൽ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തേണ്ടി വരും. ഇങ്ങനെ വന്നാൽ സിപിഎം ഓഫീസിൽ എത്തി പൊലീസിന് തെളിവ് ശേഖരിക്കേണ്ടതായും ഉണ്ട്. തെരഞ്ഞെടുപ്പ് കാലം കൂടിയായതിനാൽ ഇത് പാർട്ടിക്ക് ക്ഷീണമാകുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.
എന്നാൽ പ്രാദേശിക നേതൃത്വങ്ങൾ തമ്മിലുള്ള ഭിന്നതയാണ് ഈ പരാതിക്ക് കാരണമെന്ന വാദവും ഉയർന്നിട്ടുണ്ട്. പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശം കൂടിയാണ് ചെർപ്പുള്ളശ്ശേരി. പരാതിക്കാരിയായ യുവതിയുടെ കുടുംബവും യുവാവും സിപിഎം അനുഭാവികളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്