കേരളം

കോണ്‍ഗ്രസുകാരെല്ലാം വയനാട്ടിലേക്ക് പോകും; ബാക്കി പത്തൊമ്പത് മണ്ഡലങ്ങളും ഞങ്ങള്‍ക്ക്: രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അമേഠിയില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണോ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നത് എന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വയനാട്ടില്‍ ഇടത് മുന്നണിക്ക് പരാജയ ഭീതിയില്ല. ബാക്കി പത്തൊമ്പത് മണ്ഡലങ്ങളിലുമുള്ള കോണ്‍ഗ്രസുകാര്‍ വയനാട്ടിലേക്ക് പോകും, ആ മണ്ഡങ്ങള്‍ ഞങ്ങള്‍ക്ക് ഒഴിഞ്ഞുകിട്ടുമെന്നും അദ്ദേഹം പറഞ്ഞു. 

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് ദോഷമാകും. രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ ഉമ്മന്‍ചാണ്ടിക്കും മറ്റും നിലനില്‍പ്പുണ്ടോ? അതുകൊണ്ട് അവരെല്ലാം വയനാട്ടിലേക്ക് പോകും, ബാക്കി പത്തൊമ്പത് മണ്ഡലങ്ങളും അവര്‍ ഞങ്ങള്‍ക്ക് വിട്ടുതന്നിരിക്കുകയാണ്. അവര്‍ വയനാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടേ, ഞങ്ങളും അവിടെ കേന്ദ്രീകരിക്കും- കോടിയേരി പറഞ്ഞു. രണ്ടിടത്തും നിന്ന് ജയിച്ചാല്‍ രാഹുല്‍ ഗാന്ധി ഏത് മണ്ഡലം രാജിവയ്ക്കുമെന്നും അദ്ദേഹം ചോദിച്ചു. 

ഉമ്മന്‍ചാണ്ടി നിര്‍ബന്ധിച്ചാണ് സിദ്ദിഖിനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതില്‍ ഐ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ മാറ്റിയത്. പല മണ്ഡലങ്ങളിലും ഐ ഗ്രൂപ്പുകാര്‍ തിരിച്ച് പ്രചാണം നടത്തുമെന്ന് മനസ്സിലാക്കി കെസി വേണുഗോപാല്‍ ഡല്‍ഹിയിലിരുന്ന് ചരട് വലിച്ചതിന്റെ ഫലമാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം. ഇത് വരും ദിവസങ്ങളില്‍ കോണ്‍ഗ്‌സില്‍ കലാപമുണ്ടാക്കും. ഇടത് പക്ഷ മുന്നണി 20000 വ്യത്യാസത്തിലാണ് തോറ്റത്. അതുകൊണ്ട് ശക്തമായ മത്സരം നടത്താന്‍ സാധിക്കും. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഇടതു പക്ഷ മുന്നണി ഭയപ്പെടുന്നില്ല- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ