കേരളം

മോദി തിരുവനന്തപുരത്ത് വരട്ടെ; കാണിക്കട്ടെ കഴിവ്; വെല്ലുവിളിച്ച് ശശി തരൂര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരുവനന്തപുരത്ത് മത്സരിക്കാന്‍ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചാല്‍ 20 മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മത്സരിക്കാന്‍ രാഹുല്‍ കേരളത്തിലേക്ക് വരുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ കേരളത്തില്‍ മത്സരിക്കുന്നത് കേരളത്തിന്റെ മഹത്വത്തിന്റെ തെളിവു കൂടിയാണ്. അദ്ദേഹത്തിന് ദേശീയ ഉത്തരവാദിത്തമുണ്ട്. എല്ലായിടത്തും പ്രചാരണത്തിന് പോകേണ്ടി വരും. എങ്കിലും ഉത്തരഭാരതത്തിലും ദക്ഷിണ ഭാരതത്തിലും ഒരു സാന്നിധ്യം കാണിക്കാന്‍ രാഹുലിന് സാധിക്കും. ഇത് അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിപ്പിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

സമാനമായ രീതില്‍ മോദിക്ക് പറയാന്‍ കഴിയുമോയെന്ന് ശശി തരൂര്‍ വെല്ലുവിളിച്ചു. ദക്ഷിണ ഭാരത്തില്‍ അദ്ദേഹം മത്സരിച്ചിട്ടുണ്ടോ?. തിരുവനന്തപുരത്ത് വരട്ടെ. വന്ന് കാണിക്കട്ടെ അദ്ദേഹത്തിന്റെ കഴിവെന്നും ശശി തരൂര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം