കേരളം

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം: കെപിസിസി; സിദ്ദിഖ് പിന്‍മാറാന്‍ സന്നദ്ധനെന്ന് ഉമ്മന്‍ ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് ഘടകം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യം രാഹുല്‍ ഗാന്ധിക്കു മുന്നില്‍ വച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി സ്ഥിരീകരിച്ചു. വയനാട്ടില്‍ മത്സരിക്കുന്ന കാര്യം രാഹുലിന്റെ പരിഗണനയിലുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വയനാട്ടിലെ സ്ഥാനാര്‍ഥി ടി സിദ്ദിഖുമായി സംസാരിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സിദ്ദിഖ് പിന്‍മാറാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു.   

കോണ്‍ഗ്രസ് പ്രസിഡന്റ് വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചു. ടി സിദ്ദിഖുമായും കെപിസിസി പ്രസിഡന്റുമായും ഘടക കക്ഷി നേതാക്കളുമായും  ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. രാഹുല്‍ മത്സരിച്ചാല്‍ അഞ്ചു ലക്ഷം വോട്ടിനു ജയിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
 

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ഏഴാമത്തെ സ്ഥാനാര്‍ഥി പട്ടികയിലും വയനാട്, വടകര മണ്ഡലങ്ങള്‍ ഇടംപിടിച്ചിരുന്നില്ല. രണ്ടു മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ പ്രചാരണവുമായി മുന്നോട്ടുപോവുമ്പോഴാണ് നേതാക്കളേയും പ്രവര്‍ത്തകരെയും ആശയക്കുഴപ്പത്തിലാക്കി നേതൃത്വം വയനാടും വടകരയുമില്ലാതെ പുതിയ പട്ടിക പുറത്തിറക്കിയത്. ഇതിനു പിന്നാലെയാണ് കെപിസിസിയുടെ ആവശ്യം ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്. 

കേരളത്തിലെ പന്ത്രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ പുറത്തിറക്കിയിരുന്നു. സ്ഥാനാര്‍ഥികളെക്കുറിച്ച് ധാരണയായെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുള്ളതുകൊണ്ട് മൂന്നു മണ്ഡലങ്ങളിലെ പട്ടിക പിന്നാലെ പുറത്തുവരുമെന്നുമാണ്, ആദ്യ പട്ടിക പുറത്തിറക്കുന്നതിനു മുന്നോടിയായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞത്. മൂന്നല്ല, നാലു മണ്ഡലങ്ങള്‍ ഒഴിച്ചിട്ടാണ് പാര്‍ട്ടി ആദ്യ പട്ടിക പുറത്തിറക്കിയത്. ഇതില്‍ ആറ്റിങ്ങലിലും ആലപ്പുഴയിലും പിന്നീട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.

വടകരയില്‍ കെ മുരളീധരനും വയനാട്ടില്‍ ടി സിദ്ദിഖും പ്രചാരണത്തില്‍ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. എന്നാല്‍ ഇവരെ ഇതുവരെ ഔദ്യോഗികമായി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം വരുംമുമ്പ് സംസ്ഥാന ഘടകം ഇതില്‍ സ്ഥിരീകരണം നല്‍കിയ പ്രചാരണം തുടങ്ങിയതില്‍ എഐസിസിക്ക് അതൃപ്തിയുള്ളതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് കേന്ദ്രനേതാക്കള്‍ തന്നെ ഈ വാര്‍ത്ത നിഷേധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

'നെഞ്ചിലേറ്റ ക്ഷതം മരണകാരണമായി'; തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്

''പലവര്‍ണ്ണ ഇഴകളിട്ട കമ്പളംപോലെ ഗോരംഗോരോ അഗ്നിപര്‍വ്വത ഗര്‍ത്തത്തിന്റെ അടിത്തട്ട്, അതില്‍ നീങ്ങുന്ന മൃഗസംഘങ്ങള്‍''

ഇനി ലിങ്ക്ഡ് ഡിവൈസിലും ചാനല്‍ ക്രിയേറ്റ് ചെയ്യാം; വരുന്നു പുതിയ അപ്‌ഡേറ്റ്

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും