കേരളം

ശബരിമല അക്രമക്കേസിലെ പ്രതിയായ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കോടതിയില്‍ കീഴടങ്ങും

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: ശബരിമല പ്രക്ഷോഭത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കോടതിയില്‍ കീഴടങ്ങും. ബിജെപി നേതാവ് കെപി പ്രകാശ് ബാബുവാണ് തിങ്കളാഴ്ച കോടതില്‍ കീഴടങ്ങുന്നത്. ജാമ്യം ലഭിക്കുംവരെ സ്ഥാനാര്‍ത്ഥി ഇല്ലാതെയാകും എന്‍ഡിഎ പ്രചാരണം നടത്തുക. കീഴടങ്ങേണ്ടിവന്ന സാചര്യം മണ്ഡലത്തിലെ വോട്ടര്‍മാരോട് വിശദീകരിക്കുമെന്ന് പ്രകാശ് ബാബു പറഞ്ഞു. 

യുവതീ പ്രവേശനത്തിന് എതിരെ ചിത്തിര ആട്ടവിശേഷ നാളില്‍ ശബരിമലയില്‍ നടന്ന പ്രതിഷേധത്തില്‍ സ്ത്രീയെ അക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പ്രകാശ് ബാബു. തൃശൂര്‍ സ്വദേശിയായ ലളിതയെയാണ് പ്രകാശ് ബാബു അക്രമിച്ചത്.  ജാമ്യമില്ലാ വകുപ്പാണ് ഇദ്ദേഹത്തിന് എതിരെ ചുമത്തിയിരിക്കുന്നത്. വധശ്രമം, പ്രേരണ, ഗൂഢാലോചനക്കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് പ്രകാശ് ബാബു ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്ക് എതിരെ കേസെടുത്തത്. 

കേസ് നിലനില്‍ക്കുന്ന പശ്ചാതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രകാശ് ബാബു വേദി പങ്കിട്ടത് വിവാദമയാരുന്നു. ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും തൃപ്തി ദേശായിയെ തടഞ്ഞതിനും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനും കെപി പ്രകാശ് ബാബുവിനെതിരെ കേസുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം