കേരളം

ശബരിമല സമരം; യുഡിഎഫ് നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല സമരവുമായി ബന്ധപ്പെട്ട് നിരോധനാജ്ഞ ലംഘിച്ച കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ ഇന്ന് റാന്നി കോടതിയിൽ ഹാജരാകും. റാന്നി ഗ്രാമന്യായാലയം രാവിലെ 11 മണിക്ക് കേസ് പരിഗണിക്കും. ഉമ്മൻ ചാണ്ടി, എൻ കെ പ്രേമചന്ദ്രൻ, ആന്‍റോ ആന്‍റണി എന്നിവർ നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച കേസിൽ ജാമ്യം എടുക്കാനായാണ് കോടതിയിൽ ഹാജരാകുന്നത്.

ശബരിമലയിൽ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തീര്‍ത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തെ ചോദ്യം ചെയ്താണ് യുഡിഎഫ് നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ചത്. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പോകാൻ എത്തിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകരെ വിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു. ഇതിനെത്തുടർന്ന് യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.  പിന്നീട് പൊലീസ് അനുമതി കിട്ടി പമ്പയിലെത്തിയ യുഡിഎഫ് സംഘം അവിടെയും പ്രതിഷേധം നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി