കേരളം

സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല; രാഹുലിന് പാതയൊരുക്കേണ്ട ബാധ്യത സിപിഐയ്ക്ക് ഇല്ലെന്ന് കാനം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചാലും സിപിഐ സ്ഥാനാര്‍ത്ഥിയെ  പിന്‍വലിക്കില്ലെന്ന് സിപിഐ. സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിക്ക് പാതയൊരുക്കേണ്ട ബാധ്യത സിപിഐയ്ക്ക് ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ദേശീയരാഷ്ട്രീയത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല ഈ നീക്കം. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കാണ് ഏറ്റവുമധികം ശക്തി. അപ്പോള്‍ ആരെ നേരിടാനാണ് രാഹുല്‍ വരുന്നത്. ബിജെപിക്ക് പകരം ഇടതുപക്ഷത്തെ നേരിടുന്നതിലുടെ കോണ്‍ഗ്രസ് എന്തു സന്ദേശമാണ് നല്‍കാന്‍ ശ്രമിക്കുന്നതെന്നും പിണറായി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'