കേരളം

അമേഠിയില്‍ രാഹുല്‍ ജയിക്കുമെന്നുറപ്പ്, കേരളത്തില്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യ പിടിക്കാന്‍: ഉമ്മന്‍ ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അമേഠിയില്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന ഭീതി മൂലമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനൊരുങ്ങുന്നതെന്ന സിപിഎമ്മിന്റെയും ബിജെപിയുടെയും ആരോപണങ്ങള്‍ തള്ളി ഉമ്മന്‍ചാണ്ടി. അമേഠിയില്‍ പരാജയപ്പെടുമെന്ന ഒരു ആശങ്കയും രാഹുല്‍ ഗാന്ധിക്കില്ലെന്നും അവിടെ വലിയ ഭൂരിപക്ഷത്തില്‍ തന്നെ രാഹുല്‍ ജയിക്കുമെന്ന് ഉറപ്പാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാഹുല്‍ ദക്ഷിണേന്ത്യയില്‍ ഒരു മണ്ഡലത്തില്‍ കൂടി മത്സരിക്കണമെന്ന് കേരളം, തമിഴ്‌നാട്. കര്‍ണാടക സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് കമ്മിറ്റികളാണ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വയനാട് മണ്ഡലത്തില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകള്‍ നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസിനും യുപിഎയ്ക്കും വലിയ പിന്തുണ തന്നിട്ടുള്ള മണ്ണാണ് ദക്ഷിണേന്ത്യ. രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ കൂടി മത്സരിച്ചാല്‍ അത്  ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ വലിയ ആവേശമുണ്ടാക്കുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തുമെന്ന പ്രതീക്ഷയിലാണ് ടി സിദ്ദീഖ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറിയതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്