കേരളം

കോട്ടയം റൂട്ടില്‍ ഏഴ് ദിവസം ട്രെയിന്‍ ഗതാഗത നിയന്ത്രണം; ആറ് ട്രെയിനുകള്‍ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുറുപ്പന്തറ ഏറ്റുമാനൂര്‍ രണ്ടാം റെയില്‍പാത 31ന് തുറക്കും. ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിന് മുന്നോടിയായുള്ള സിഗ്‌നലിങ് ജോലികള്‍ക്കായി കോട്ടയം റൂട്ടില്‍ 7 ദിവസം ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റയില്‍വെ അറിയിച്ചു.  25 മുതല്‍ 31 വരെ 6 പാസഞ്ചറുകള്‍ റദ്ദാക്കി. 

റദ്ദാക്കിയവ ട്രെയിനുകള്‍: 

56387 എറണാകുളം കായംകുളം പാസഞ്ചര്‍
56388 കായംകുളം എറണാകുളം പാസഞ്ചര്‍
66300 കൊല്ലം എറണാകുളം മെമു
66301 എറണാകുളം കൊല്ലം മെമു
66307 എറണാകുളം കൊല്ലം മെമു
66308 കൊല്ലം എറണാകുളം മെമു

27 മുതല്‍ 31 വരെ ആലപ്പുഴ വഴിയുളള 5 പാസഞ്ചറുകള്‍ റദ്ദാക്കി. റദ്ദാക്കിയവ:

56380 കായംകുളം എറണാകുളം പാസഞ്ചര്‍
56381 എറണാകുളം കായംകുളം പാസഞ്ചര്‍
56382 കായംകുളം എറണാകുളം പാസഞ്ചര്‍
66302 കൊല്ലം എറണാകുളം മെമു
66303 എറണാകുളം കൊല്ലം മെമു

കന്യാകുമാരി മുംബൈ സിഎസ്ടി ജയന്തി എക്‌സ്പ്രസ്, ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് എന്നിവ 27 മുതല്‍ 31 വരെയും കോര്‍ബ തിരുവനന്തപുരം എക്‌സ്പ്രസ് 25, 29 തീയതികളിലും ആലപ്പുഴ വഴി സര്‍വീസ് നടത്തും. നാഗര്‍കോവില്‍ മംഗളൂരു പരശുറാം, തിരുവനന്തപുരം ഹൈദരാബാദ് ശബരി, കൊച്ചുവേളി ലോകമാന്യതിലക് ഗരീബ്, തിരുവനന്തപുരം ന്യൂഡല്‍ഹി കേരള, ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നിവ 31ന് ആലപ്പുഴ വഴി സര്‍വീസ് നടത്തും. ഈ ട്രെയിനുകള്‍ക്ക് എറണാകുളം ജംക്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.

തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് 25 മുതല്‍ 30 വരെ കോട്ടയം സ്‌റ്റേഷനില്‍ ഒരു മണിക്കൂറോളം പിടിച്ചിടും. 25 മുതല്‍ 31 വരെ മംഗളൂരു നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് 50 മിനിറ്റും 25, 26 തീയതികളില്‍ ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് 1 മണിക്കൂറും കുറുപ്പന്തറയില്‍ പിടിച്ചിടും.28 മുതല്‍ 31 വരെയുളള തീയതികളില്‍ 5 പ്രതിവാര ട്രെയിനുകള്‍ 30 മിനിറ്റോളം കോട്ടയം റൂട്ടില്‍ പിടിച്ചിടും.

ഏറ്റുമാനൂര്‍ യാഡില്‍ അടിപ്പാത നിര്‍മാണവും യാഡ് റീമോഡലിങ്ങ് ജോലികളും നടക്കുന്നതിനാല്‍ മാര്‍ച്ച് 31 മുതല്‍ മേയ് 1 വരെ (32 ദിവസം) ഉച്ചയ്ക്കു ശേഷമുളള ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട്, മംഗളൂരു–നാഗര്‍കോവില്‍ പരശുറാം എന്നിവ ഏറ്റുമാനൂരില്‍ നിര്‍ത്തില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്