കേരളം

സ്വത്ത് തർക്കം; പെരുമ്പാവൂരിൽ സംഘർഷത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു; രണ്ട് പേർ ഒളിവിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പെരുമ്പാവൂരിൽ ഒരാൾ കൊല്ലപ്പെട്ടു. ഐമുറി സ്വദേശി ബേബിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിൽ ഫ്രൂട്സ് സ്റ്റാൾ നടത്തുകയാണ് കൊല്ലപ്പെട്ട ബേബി. സ്ഥാപനത്തിന്റെ അവകാശം സംബന്ധിച്ച തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. 

ബേബിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം തങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് ഇയാളുടെ സഹോദരിയുടെ മക്കളുമായി കഴിഞ്ഞ കുറെ നാളായി തർക്കത്തിലായിരുന്നു. ഇതിനെ തുടർന്ന് ബേബിയുടെ കടയിലെത്തി സഹോദരിയുടെ മക്കളായ മിഥുനും നിഖിലും ഇവരുടെ സുഹൃത്ത് സുബിനും ചേർന്ന് ഇയാളെ മർദ്ദിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മർദ്ദനം തടയാൻ ശ്രമിച്ച ബേബിയുടെ മകൻ ശ്യാമിനും ഗുരുതര പരിക്കേറ്റു. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള സുബിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളായ മിഥുനും  നിഖിലും ഒളിവിലാണ്. 

എന്നാൽ ഒളിവിലുള്ള പ്രതികൾ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണെന്നും സിപിഎം അവരെ സഹായിക്കുന്നുവെന്നും ആരോപിച്ചു ബിജെപിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി