കേരളം

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപിയെ പിന്തുണയ്ക്കാന്‍ നിര്‍ദേശിച്ചു; എന്‍എസ്എസിന്റേത് സമദൂരമല്ലെന്ന് മുന്‍ഭാരവാഹിയുടെ വെളിപ്പെടുത്തല്‍ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റേത് സമദൂരമല്ലെന്ന് മുന്‍ ഭാരവാഹിയുടെ വെളിപ്പെടുത്തല്‍. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിക്കും മറ്റു മണ്ഡലങ്ങളിലും യുഡിഎഫിനും പിന്തുണ നല്‍കാന്‍ എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് വാക്കാല്‍ നിര്‍ദേശിച്ചെന്ന് എന്‍എസ്എസ് താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ് ടി കെ പ്രസാദ് വെളിപ്പെടുത്തി. മാവേലിക്കര എല്‍ഡിഎഫ്് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനെ ഓഫീസില്‍ സ്വീകരിച്ചതിന്റെ പേരില്‍ ചങ്ങനാശേരിയില്‍ വിളിച്ചുവരുത്തി രാജി എഴുതി വാങ്ങിയെന്നും ടി കെ പ്രസാദ് ആരോപിച്ചു.

ജയസാധ്യത കണക്കാക്കി പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിക്കും മറ്റു മണ്ഡലങ്ങളില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ എന്‍എസ്എസ് വാക്കാല്‍ നിര്‍ദേശം നല്‍കിയെന്ന് മാവേലിക്കര യൂണിയന്‍ മുന്‍ പ്രസിഡന്റ് ടി കെ പ്രസാദ് ആരോപിച്ചു. എല്‍ഡിഎഫിന് പിന്തുണ നല്‍കേണ്ടതില്ലെന്നും എന്‍എസ്എസ് നിര്‍ദേശിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്‍എസ്എസ് മാവേലിക്കര യൂണിയനിലെ 15 അംഗ കമ്മിറ്റിയില്‍ 14 പേരും രാജിവെച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ചിറ്റയം ഗോപകുമാറിന് മാവേലിക്കര യൂണിയന്‍ ഓഫീസില്‍ സ്വീകരണം നല്‍കിയിരുന്നു. ഇത് എന്‍എസ്എസിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് എന്ന് കാണിച്ചാണ് നേതൃത്വം താലൂക്ക് യൂണിയന് എതിരെ നടപടിയെടുത്തതെന്നും ടി കെ പ്രസാദ് ആരോപിക്കുന്നു.എന്‍എസ്എസിന്റെ സമദൂരത്തില്‍ നിന്ന് യൂണിയന്‍ പ്രസിഡന്റ് വ്യതിചലിച്ചതില്‍ പ്രതിഷേധിച്ചാണ് ഭാരവാഹികള്‍ രാജിവെച്ചതെന്നാണ് എന്‍എസ്എസിന്റെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത