കേരളം

യാത്രക്കാർക്ക് പുതുസൗകര്യവുമായി റെയിൽവേ ; ഇനി നാലു മണിക്കൂർ മുമ്പുവരെ ബോർഡിങ് പോയിന്റ് മാറ്റാം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ദീർഘദൂര ട്രെയിൻ യാത്രക്കാർക്ക്  സൗകര്യമായി ബോർഡിങ് മാറ്റം വരുന്നു. ഇനി വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പ് വരെ (ഒന്നാം റിസർവേഷൻ ചാർട്ട് എടുക്കുന്നത് വരെ) ബോർഡിങ് പോയിന്റ് മാറ്റാം. നിലവിൽ 24 മണിക്കൂർ മുൻപുവരെ മാത്രമേ സ്റ്റേഷൻ മാറ്റാൻ പറ്റുമായിരുന്നുള്ളൂ. പുതിയ പരിഷ്കാരം മേയ് മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

റിസർവ് ചെയ്ത സ്റ്റേഷനിൽനിന്ന് കയറാൻ പറ്റിയില്ലെങ്കിൽ വേറൊരു സ്റ്റേഷനിൽനിന്ന് കയറുന്നതിനെയാണ് ബോർഡിങ് മാറ്റം എന്നുപറയുന്നത്. വണ്ടി പോകുന്ന ഏത് സ്റ്റേഷനിൽനിന്നും ബോർഡിങ് പോയിന്റ് മാറ്റാം. ചീഫ് റിസർവേഷൻ ഓഫീസറെ കണ്ട് അപേക്ഷ കൊടുത്താൽ ബോർഡിങ് മാറ്റാം. റിസർവേഷൻ കൗണ്ടറിൽ നിന്ന് ഓൺലൈൻ വഴിയും 139 വഴിയും ബോർഡിങ് മാറ്റാം.

ആദ്യം കൊടുത്ത ബോർഡിങ് പോയിന്റ് മാറ്റുകയും എന്നാൽ ആദ്യത്തെ ബോർഡിങ് സ്റ്റേഷനിൽ നിന്ന് തന്നെ കയറുകയും ചെയ്യേണ്ടി വന്നാൽ 
ഇനിമുതൽ ടിടിഇ പിഴ ഈടാക്കില്ല. അതായത്, യാത്രക്കാരൻ മംഗളൂരുവിൽ നിന്ന് കണ്ണൂരേക്ക് ബോർഡിങ് പോയിന്റ് മാറ്റി. എന്നാൽ, യാത്രക്കാരൻ മംഗളൂരുവിൽ നിന്ന്‌ തന്നെ കയറുന്നു. എങ്കിൽ, ആ സീറ്റ്/ബർത്ത് ഒഴിവുണ്ടെങ്കിൽ അതിൽ തന്നെ കണ്ണൂർ വരെ യാത്രചെയ്യാം. സാധാരണ നിരക്ക് മാത്രം നൽകിയാൽ മതിയാകും. അധിക നിരക്ക് ഈടാക്കില്ല. ഒഴിവില്ലെങ്കിൽ അധിക നിരക്ക് നൽകേണ്ടി വരും. നിലവിൽ ബോർഡിങ് പോയിന്റ് മാറ്റിയ യാത്രക്കാരന്‌ ആ കോച്ചിൽ കയറാനാകില്ല. ടിക്കറ്റില്ലായാത്രക്കാരായി പരിഗണിച്ച് ഫൈൻ ഈടാക്കുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു