കേരളം

വയനാട്ടില്‍ മത്സരിക്കാന്‍ രാഹുലിനെ വെല്ലുവിളിച്ച് ബിജെപി; എതിരിടാന്‍ 'ശക്തന്‍' വരുമെന്ന് ശ്രീധരന്‍ പിളള 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട്ടില്‍  മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി. രാഹുല്‍ വന്നാല്‍ ബിഡിജെഎസിന്റെ അനുമതിയോടെ ബിജെപി കേന്ദ്രനേതൃത്വം ശക്തനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന നേതൃയോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വയനാട്ടില്‍ ഇരുമുന്നണികളും ഒരുമിച്ച് രാഹുല്‍ഗാന്ധിയെ മല്‍സരിപ്പിക്കണമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അറുപതുശതമാനം ന്യൂനപക്ഷ ജനസംഖ്യയുളള
മണ്ഡലമാണെങ്കിലും എന്‍ഡിഎ ശക്തമായ മല്‍സരം കാഴ്ചവയ്ക്കും. വയനാട്ടിലെയും സമീപത്തെയും ജില്ല ഘടകങ്ങള്‍ എന്തിനും തയ്യാറാണെന്നും പിള്ള പറഞ്ഞു.

രാവിലെ ചേര്‍ന്ന കോര്‍കമ്മിറ്റിയോഗം പ്രചാരണ സമിതി ഉപാധ്യക്ഷനായി എം ടി രമേശിനെയും ജനറല്‍ കണ്‍വീനറായി ജി രാമന്‍ നായരെയും കണ്‍വീനറായി സി വി ആനന്ദബോസിനെയും നിയോഗിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍