കേരളം

'വോട്ടുതേടി' കളക്ടർ കടലിൽ ; നീന്തിയത് രണ്ട് കിലോമീറ്റർ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ ബോധവൽക്കരണവുമായി കളക്ടറും സംഘവും കടലിൽ നീന്തി. കണ്ണൂർ കളക്ടർ മീർ മുഹമ്മദലി ഞായറാഴ്ച കടലിൽ നീന്തിയത് രണ്ട് കിലോ മീറ്ററാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ നടന്ന വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് കളക്ടർ പയ്യാമ്പലത്ത് കടലിൽ നീന്തിയത്.

സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ ( സ്വീപ്പ് ) പദ്ധതിപ്രകാരം ജില്ലാ ഇലക്‌ഷൻ വിഭാഗവും ചാൾസ് നീന്തൽ പരിശീലന കേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കളക്ടറുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘം നീന്തലിനിറങ്ങി. 

വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് ഓർമപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കളക്ടർ പറഞ്ഞു. തുടർന്ന് ബീച്ചിൽ പ്രശസ്ത പിന്നണി ​ഗായിക സയനോര ഫിലിപ്പിന്റെ നേതൃത്വത്തിൽ സംഗീതസായാഹ്നവും നടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു