കേരളം

സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളില്‍ വീണ്ടും ഡ്രോണ്‍; അന്വേഷണം തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളില്‍ വീണ്ടും സംശയാസ്പദമായ സാഹചര്യത്തില്‍ ആകാശ ക്യാമറ കണ്ടു. പൊലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോണ്‍ ക്യാമറ കണ്ടതായി റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് ആസ്ഥാനത്തിന്റെ അഞ്ചാം നിലയ്ക്ക് സമീപമാണ് ഡ്രോണ്‍ ക്യാമറ പറന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി.

രണ്ട് മാസം മുമ്പ് പൊലീസ് ആസ്ഥാനത്തിന് സമീപമുള്ള കല്യാണ ഓഡിറ്റോറിയത്തില്‍ ചിത്രീകരണത്തിനായി എത്തിച്ച ഡ്രോണ്‍ ക്യാമറ നിയന്ത്രണം വിട്ട് പൊലീസ് ആസ്ഥാനത്തിന് മുകളിലൂടെ പറന്നിരുന്നു. അന്ന് ക്യാമറ കസ്റ്റഡിയിലെടുത്ത പൊലീസ് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ക്യാമറ വിട്ടുകൊടുക്കുകയായിരുന്നു. ഇത്തരത്തില്‍ ചിത്രീകരണമായി എത്തിച്ച ക്യാമറയാണോ അതോ സംശയിക്കാനെന്തെങ്കിലും ഉണ്ടോഎന്ന കാര്യം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു