കേരളം

രമ്യ ഹരിദാസിനെ ജാതീയമായും വ്യക്തിപരമായും അധിക്ഷേപിച്ചു; ദീപ നിശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി അനില്‍ അക്കര

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ ജാതീയമായും വ്യക്തിപരമായും അധിക്ഷേപിച്ചെന്നാരോപിച്ച് കേരള വര്‍മ്മ കോളേജിലെ അദ്ധ്യാപിക ദീപ നിശാന്തിനെതിരെ അനില്‍ അക്കര എംഎല്‍എ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. എതിര്‍ സ്ഥാനാര്‍ഥിക്ക് കൂടുതല്‍ വോട്ട് ലഭ്യമാകുന്നതിനു വേണ്ടി രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച ദീപാ നിശാന്തിനെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആയ ടീക്കാറാം മീണയ്ക്ക് നല്‍കിയ പരാതിയില്‍ അനില്‍ അക്കര ആവശ്യപ്പെടുന്നത്.

പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത്. എന്നൊക്കെയായിരുന്നു ഫെയ്‌സ് ബുക്ക് പോസ്റ്റിലുടെയുളള ദീപ നിശാന്തിന്റെ വിമര്‍ശനം. ഇതിന് പിന്നാലെ യുജിസി നിലവാരത്തില്‍ ശമ്പളം വാങ്ങുന്ന ടീച്ചര്‍ക്ക് ചിലപ്പോള്‍ മാളികപ്പുറത്തമ്മയാകാനുളള ആഗ്രഹം കാണില്ല എന്ന് ഫെയ്‌സ്ബുക്കിലുടെ തന്നെ അനില്‍ അക്കര മറുപടി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അനില്‍ അക്കര ദീപ നിശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.സ്ഥാനാര്‍ത്ഥി ഏതു വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് കൂടുതല്‍ വ്യക്തമാകുന്ന തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത പദങ്ങള്‍ ഉപയോഗിച്ചാണ് അവഹേളനമെന്നും പരാതിയില്‍ അനില്‍ അക്കര വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി