കേരളം

ഉത്തരക്കടലാസുകൾ കാണാനില്ല; കേരള സർവകലാശാല വെട്ടിൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സർവകലാശാലയിൽ നിന്ന് ഉത്തരക്കടലാസുകൾ കാണാതായി. വിവിധ പരീക്ഷകളെഴുതിയ 45 വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. ഗവ. കോളജ് കാര്യവട്ടം, യൂണിവേഴ്സിറ്റി കോളജ്, ഗവ. കോളജ് കാഞ്ഞിരംകുളം, എസ്ഡി കോളജ് ആലപ്പുഴ, രാജധാനി കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം, നാഷനൽ കോളജ് അമ്പലത്തറ എന്നിവിടങ്ങളിൽ ബിഎ, ബിഎസ്‌സി, എംഎസ്‌സി, ബിടെക് പരീക്ഷകളെഴുതിയവരുടെ ഉത്തരക്കടലാസുകളാണു സർവകലാശാലയിൽ നിന്ന് നഷ്ടപ്പെട്ടത്

പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നു കൃത്യമായി സർവകലാശാലയിൽ എത്തിച്ച ഉത്തരക്കടലാസുകൾ എങ്ങനെ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനോ നടപടി സ്വീകരിക്കാനോ അധികൃതർ തയാറാകുന്നില്ലെന്നു പരാതി ഉയർന്നു. ഉത്തരക്കടലാസ് നഷ്ടപ്പെട്ടവർക്കു മാത്രമായി പുനഃപരീക്ഷ നടത്താനുള്ള നിർദേശം കഴിഞ്ഞ മാസം നടന്ന സിൻഡിക്കറ്റ് യോഗത്തിന്റെ പരിഗണനയ്ക്കു വച്ചിരുന്നു. എന്നാൽ യോ​ഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തില്ല.

കുറച്ച് പേർക്ക് മാത്രമായി വെവ്വേറെ പുനഃപരീക്ഷ നടത്തിയാൽ പരീക്ഷയുടെയും മൂല്യനിർണയത്തിന്റെയും രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നാണ് വിമർശനം. വീണ്ടും പഠിച്ചു പരീക്ഷ എഴുതേണ്ടി വരുന്നത് വിദ്യാർത്ഥികളോടുള്ള അനീതിയാണെന്നും ആക്ഷേപമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്