കേരളം

''ആദ്യം ഞാന്‍ കമ്യൂണിസ്റ്റ്കാരനായി, പിന്നെ സിനിമാ നടനായി'': പാട്ടുപാടി രാജീവിന് വോട്ടഭ്യര്‍ത്ഥിച്ച് ബാലന്‍ ചേട്ടന്‍, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചെറായിയില്‍ എറണാകുളം മണ്ഡലം സ്ഥാനാര്‍ത്ഥി പി രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് നടന്‍ മണികണ്ഠന്‍ ആചാരി. പി രാജീവിന്റെ വൈപ്പിന്‍ മണ്ഡലം പര്യടനത്തിനിടയില്‍ ചെറായി പട്ടേരിക്കുന്നിലെ സ്വീകരണകേന്ദ്രത്തിലെത്തിയാണ് മണികണ്ഠന്‍ ആചാരി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചത്. ഒരു കുല കരിക്ക് നല്‍കിയായിരുന്നു രാജീവിനെ മണികണ്ഠന്‍ സ്വീകരിച്ചത്.

എന്റെ സഹോദരനെ വിജയിപ്പിക്കുന്നതില്‍ പങ്കാളിയാകാനെത്തിയതാണ് എന്ന് പറഞ്ഞാണ് മണികണ്ഠന്‍ സംസാരിച്ചു തുടങ്ങിയത്. ചെറുപ്പകാലം മുതല്‍ തുടങ്ങിയ അടുപ്പമാണ് തനിക്ക് രാജീവിനോട് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാമാങ്കം സിനിമയുടെ ഷൂട്ടിംഗിനിടയില്‍ നിന്നാണ് മണികണ്ഠന്‍ രാജീവിന് വേണ്ടി സംസാരിക്കാന്‍ എത്തിയത്.

താന്‍ സിനിമയില്‍ വരുന്നതിന് മുന്‍പേ കമ്മ്യൂണിസ്റ്റുകാരനായിരുന്നെന്നും സിനിമ പിന്നീട് ഉണ്ടായതാണെന്നും മണികണ്ഠന്‍ ആചാരി വ്യക്തമാക്കി. 'ഞാന്‍ ആദ്യം ഒരു കമ്യൂണിസ്റ്റുകാരനാവുകയാണ് ചെയ്തത്. അതു കഴിഞ്ഞിട്ടാണ് സിനിമ നടനായത്. ഒരു കമ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കാന്‍ കഴിയുന്നത്. 

ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമെ എനിക്കുള്ളൂ. പക്ഷേ, ഏതു വേദിയിലും ഏതുഭാഷയും കൈകാര്യം ചെയ്യാന്‍ എനിക്ക് സാധിച്ചത് ഈ പ്രസ്ഥാനവുമായുള്ള സമ്പര്‍ക്കം മൂലമാണ്. അതുകൊണ്ട് എനിക്ക് ഇതൊരു പാഷനല്ല, ഇതെന്റെ ചോരയിലുള്ളതാണ്'- മണികണ്ഠന്‍ വ്യക്തമാക്കി.

നേരത്തേ, ഒരു അഭിമുഖത്തില്‍ ഇദ്ദേഹം പി രാജീവിനെ പിന്തുണച്ചതിന്റെ പേരിലുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നതിന് ഇടയിലാണ് തനിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം മണികണ്ഠന്‍ ആചാരി വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി