കേരളം

ആശുപത്രിയില്‍ കൂട്ടിരുന്ന ഭര്‍ത്താവിനെ പുറത്താക്കി; കട്ടിലില്‍ നിന്ന് വീണ ഭാര്യയുടെ കയ്യൊടിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികില്‍സ വാര്‍ഡില്‍ കൂട്ടിരുപ്പുകാരില്ലാതിരുന്ന സമയത്ത് കട്ടിലില്‍ നിന്ന് നിലത്തു വീണ സ്ത്രീയുടെ ഇടതു കൈ ഒടിഞ്ഞു. ഭര്‍ത്താവ് മാത്രമേ ഇവരുടെ കൂടെയുണ്ടായിരുന്നുള്ളു. ഇദ്ദേഹത്തെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ വാര്‍ഡില്‍ നിന്ന് പുറത്തിറക്കി നിമിഷങ്ങള്‍ക്കുള്ളിലാണ് ഭാര്യ ലേഖ(48) നിലത്തു വീണത്. 

ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യ താഴെ വീണ് കിടക്കുന്നത് കണ്ട് അസ്വസ്ഥനായ ഭര്‍ത്താവ് ബാലകൃഷ്ണന്‍ (53) ഉടന്‍ തന്നെ ബോധം കെട്ട് വീണു. ഇദ്ദേഹവും ഇപ്പോള്‍ ചികിത്സയിലാണ്. 17ാം വാര്‍ഡില്‍ കഴിയുന്ന ലേഖയുടെ കൈയില്‍ പ്ലാസ്റ്ററിട്ടു. സ്‌കാനിങിനും വിധേയയാക്കി.

ലേഖയെ ശനിയാഴ്ചയാണ് ചികില്‍സക്കായി പ്രവേശിപ്പിച്ചത്. ബാലകൃഷ്ണനാണ് ലേഖക്കൊപ്പം ആശുപത്രിയിലുള്ളത്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഈ വിവരം അറിയാവുന്നതുമാണ്. 'ഞാനല്ലാതെ കൂടെ നില്‍ക്കാന്‍ മറ്റാരുമില്ലാതിരുന്നതിനാലാണ് വാര്‍ഡില്‍ നിന്നത്. ഇത് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മുഖവിലയ്‌ക്കെടുത്തില്ല.'- ബാലകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ സ്ത്രീകളുടെ വാര്‍ഡില്‍ രാത്രിയില്‍ കൂട്ടിരുപ്പുകാരായി പുരുഷന്‍മാരെ നിര്‍ത്തരുതെന്ന ആശുപത്രി അധികാരികളുടെ നിര്‍ദ്ദേശം നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്ന് സെക്യൂരിറ്റി ചീഫ് ആയ വിജയകുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി