കേരളം

ഇംഗ്ലീഷ് കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കും; സ്വയം പരിഹസിക്കുന്നത് നിര്‍ത്തുകയാണ്: ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തനിക്കെതിരെ നുണപ്രചാരണം നടക്കുന്നുവെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. താന്‍ മത്സ്യത്തൊഴിലാളികളെ അപമാനിച്ചിട്ടില്ലെന്നും സ്വയം പരിഹസിച്ച് എഴുതിയ വാക്കുകളാണ് തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. 

തന്റെ കുടുംബാംഗങ്ങളെല്ലാം മത്സ്യം കഴിക്കുന്നവരാണ്. 'ഓക്കാനം വരുന്ന' എന്ന അര്‍ത്ഥത്തിലല്ല സ്‌ക്വീമിഷ് എന്ന വാക്ക് താന്‍ ഉപയോഗിച്ചതെന്നും ശശി തരൂര്‍ വിശദമാക്കി. സ്വയം പരിഹസിക്കുന്നത് താന്‍ നിര്‍ത്തുകയാണെന്ന് ശശി തരൂര്‍  കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇംഗ്ലീഷ് കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മത്സ്യത്തൊഴിലാളികളെ കണ്ടാല്‍ ഓക്കാനം വരുന്ന ആളല്ല താന്‍. ഓഖി ദുരന്തത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ആദ്യാവസാനം വരെ നിന്നയാളാണ് താന്‍. എല്‍ഡിഎഫും ബിജെപിയും നുണ പ്രചരിപ്പിക്കട്ടെ, തന്റെ സത്യം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു