കേരളം

'എവിടെ മത്സരിക്കണം എന്ന് പോലും തീരുമാനിക്കാന്‍ കഴിയാത്തയാള്‍ പ്രധാനമന്ത്രിയായാല്‍ രാജ്യത്തിന്റെ അവസ്ഥ എന്താകും? '

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം  നീണ്ടു പോകുന്നതില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ എ ജയശങ്കര്‍. എവിടെയാണ് മത്സരിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പറ്റാത്ത ഒരാള്‍ പ്രധാനമന്ത്രിയായാല്‍ രാജ്യത്തിന്റെ അവസ്ഥ എന്താകുമെന്നും അഡ്വ ജയശങ്കര്‍ ചോദിക്കുന്നു.

താന്‍ എവിടെയാണ് മത്സരിക്കാന്‍ പോകുന്നത് എന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ് ആ തീരുമാനമെടുക്കാതെ നീട്ടി കൊണ്ട് പോകുകയാണിപ്പോള്‍, ഇതിന് സിപിഎമ്മിനെയും ബിജെപിയെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നും ജയശങ്കര്‍ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പള്ളിയോടും രമേശ് ചെന്നിത്തലയോടും സഹതാപമുണ്ടെന്ന് പറഞ്ഞ ജയശങ്കര്‍ ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിക്ക് തന്നെയാണെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്ത് എവിടെ വേണമെങ്കിലും മത്സരിക്കാനുള്ള സ്വാതന്ത്ര്യം രാഹുല്‍ ഗാന്ധിക്കുണ്ട്. രണ്ടിടത്ത് മത്സരിക്കുന്നത് നിലവില്‍ അനുവദിനീയവുമാണ്. എന്നിട്ടും അദ്ദേഹം വൈകിപ്പിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും