കേരളം

 കർഷകൻ കുഴഞ്ഞു വീണ് മരിച്ചു ; സൂര്യാഘാതമേറ്റെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാടത്ത് കൃഷിപ്പണി ചെയ്യുന്നതിനിടെ കർഷകൻ കുഴഞ്ഞ് വീണുമരിച്ചു. പാറശാലയിലാണ് സംഭവം. മുറിയതോട്ടം സ്വദേശി ഉണ്ണിക്കൃഷ്ണൻ നായരാണ് മരിച്ചത്. ജോലിക്കിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതത്തെ തുടർന്നാണ് മരണമെന്ന് സംശയിക്കുന്നു. കൃത്യമായ വിവരങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമേ സ്ഥിരീകരിക്കാനാവൂവെന്ന് ഡോക്ടർമാർ പറഞ്ഞു.

 സംസ്ഥാനത്ത് സൂര്യാതപത്തെ തുടര്‍ന്ന് ഇതുവരെ 60 പേര്‍ക്ക് പൊള്ളലേറ്റതായായും മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റതായുമാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. വേനൽ കടുത്തതിനെ തുടർന്ന് പലയിടങ്ങളിലും അതീവ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലാണ് സൂര്യാതപമേറ്റ് ഏറ്റവുമധികം ആളുകൾ ചികിത്സ തേടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി