കേരളം

വേനൽ കത്തുന്നു: അവധിക്കാല ക്ലാസുകൾക്കു നിരോധനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്​കൂളുകളിൽ വേനൽ അവധിക്കാലത്ത്​ ക്ലാസുകൾ നടത്തുന്നതിന് നിരോധനം. കനത്ത ചൂട്​ നില നിൽക്കുന്ന സാഹചര്യത്തിൽ അവധിക്കാല ക്ലാസുകൾ നിരോധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്​ടർ ഉത്തരവിറക്കി. 

സിബിഎസ്​ഇ, ഐസിഎസ്​ഇ സ്​കൂളുകൾക്കും ഉത്തരവ്​ ബാധകമാണ്​. അവധിക്കാല ക്യാമ്പുകൾ നടത്തുന്നതിനും ഉത്തരവിൽ നിയന്ത്രണമുണ്ട്​.

ക്യാമ്പുകൾ നടത്തുന്നതിന്​ ഒരാഴ്​ച മു​മ്പ് മുൻകൂർ അനുമതി വാങ്ങണമെന്നാണ്​ നിർദേശം. ക്യാമ്പുകൾ പത്ത്​ ദിവസത്തിൽ കൂടരുതെന്നും ഉത്തവിൽ പറയുന്നു​. ഉദ്യോഗസ്ഥരെത്തി സ്​കൂളുകളിലെ സൗകര്യങ്ങൾ വിലയിരുത്തിയതിന്​ ശേഷമാവും ഇതിനുള്ള അനുമതി നൽകുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍