കേരളം

വയനാട്ടിൽ രാഹുലിന്റെ പരാജയം ഉറപ്പാക്കാൻ പ്രവര്‍ത്തിക്കുമെന്ന്പ്രകാശ് കാരാട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട്ടി​ൽ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ പരാജയം ഉറപ്പാക്കാൻ പ്രവര്‍ത്തിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ട്. വയനാട്ടിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കാൻ രാഹുലിനെ തെരഞ്ഞെടുത്തതിലൂടെ കേരളത്തിൽ ഇടതുപക്ഷത്തെയാണ് കോൺ​ഗ്രസ് ലക്ഷ്യമിടാൻ പോകുന്നതെന്ന് വ്യക്തമായിരിക്കുകയാണെന്നും  പ്രകാശ് കാരാട്ട് പറഞ്ഞു.

ബി​ജെ​പി​ക്കെ​തി​രെ പോ​രാ​ടു​ക എ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ദേ​ശീ​യ നി​ല​പാ​ടി​നെ​തി​രാ​ണ് ഇ​ത്. കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രെ പോ​രാ​ടു​ന്ന പ്രധാന ശക്തി എൽഡിഎഫാണ്. രാ​ഹു​ൽ ഗാ​ന്ധി​യെ​പ്പോ​ലു​ള്ള നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടെ കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നെയാണ് കോ​ൺ​ഗ്ര​സ് ല​ക്ഷ്യം​ വെയ്ക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ഇ​ത് ശ​ക്ത​മാ​യി എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട കാ​ര്യ​മാ​ണ്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ലി​ന്‍റെ പ​രാ​ജ​യം ഉ​റ​പ്പാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും പ്ര​കാ​ശ് കാ​രാ​ട്ട് പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്