കേരളം

സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല, രാഹുല്‍ ഗാന്ധിയുടെ മത്സരം ഇടത് പക്ഷത്തിനെതിരെ; പരാജയപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നത് എല്‍ഡിഎഫിനെതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫലത്തില്‍ ഇത് ഇടതുപക്ഷത്തിനെതിരായ മത്സരമാണ്. ആരു വന്നാലും നേരിടാനുള്ള കരുത്ത് ഇടത്പക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്. ആത്മവിശ്വാസത്തോടെ പോരാടുമെന്നും പിണറായി പറഞ്ഞു.

ബിജെപിക്കെതിരെയുള്ള പോരാട്ടമാണെങ്കില്‍ മത്സരിക്കേണ്ടത് ബിജെപിയുമായാണ്. കേരളത്തില്‍ വന്ന് സിംബോളിക്കായാണ് മത്സരം എന്നൊക്കെ പറയുന്നത് ശരിയല്ല. കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ അത് ബിജെപിക്ക് എതിരായെന്ന് ആര് പറയും? കേരളത്തില്‍ സിംബോളിക്കായി മത്സരിക്കാന്‍ വരുന്നെന്ന് പറയുമ്പോള്‍ ഇടത് പക്ഷത്തിനെതിരെയായി മാത്രമേ കാണാന്‍ കഴിയൂ. രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും