കേരളം

'കള്ളവോട്ട് ചെയ്യാന്‍ ഇടതുമുന്നണിക്ക് കളക്ടറുടെ പിന്തുണ'; കള്ളവോട്ട് അന്വേഷണത്തില്‍ നിന്നും കളക്ടറെ മാറ്റി നിര്‍ത്തണം എന്ന് യുഡിഎഫ്‌

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ട് സംബന്ധിച്ച അന്വേഷണത്തില്‍ നിന്നും ജില്ലാ കളക്ടറെ മാറ്റി നിര്‍ത്തണം എന്ന ആവശ്യം ഉന്നയിച്ച് യുഡിഎഫ്. കളക്ടര്‍ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കളക്ടറെ മാറ്റി നിര്‍ത്തി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് യുഡിഎഫ് പരാതി നല്‍കും. 

കള്ളവോട്ട് ചെയ്യുവാന്‍ ഇടതു മുന്നണിയുടെ ഭാഗത്ത് നിന്നുമുണ്ടായ ശ്രമങ്ങള്‍ക്ക് കളക്ടര്‍ പിന്തുണ നല്‍കി എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. യുഡിഎഫ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് കളക്ടര്‍ ഡി.സജിത് ബാബുവിന് നേരെ വിമര്‍ശനം ഉയര്‍ന്നത്. വെബ്കാസ്റ്റിങ് പല ബൂത്തുകളിലും രണ്ട് മണിക്കൂറോളം നേരത്തെക്ക് തടസപ്പെട്ടിട്ടും കളക്ടര്‍ ഇടപെട്ടില്ല. ബിഎല്‍ഒമാര്‍ക്കെതിരെ നല്‍കിയ പരാതികള്‍ കളക്ടര്‍ പരിഗണിച്ചില്ലെന്നും യുഡിഎഫ് ആരോപിക്കുന്നു. 

കളക്ടര്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാനാണ് യുഡിഎഫിന്റെ തീരുമാനം. ഇടതുമുന്നണി കള്ളവോട്ട് നടത്തിയിട്ടുണ്ടെങ്കിലും 25000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കുമെന്ന് കാഞ്ഞങ്ങാട് ചേര്‍ന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് സമിതി വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി